ആനയെ എഴുന്നള്ളിച്ച്‌ ഉത്സവങ്ങള്‍ നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്യണം




തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച്‌ ഉത്സവങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ക്കു മുന്‍പാകെ രജിസ്റ്റര്‍ ചെയ്യണമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി അറിയിച്ചു. 2012 വരെ ആനയെ പങ്കെടുപ്പിച്ചു ഉത്സവങ്ങള്‍ നടത്തിയിരുന്ന ക്ഷേത്രങ്ങള്‍ക്കു മാത്രമേ രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്നും ഉത്സവങ്ങളില്‍ ആനയെ പങ്കെടുപ്പിക്കാനാകൂ.

പി.റ്റി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്നും അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2360462.