15.25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍



തിരുവനന്തപുരം: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയശേഷം അവിടെനിന്ന് സ്വര്‍ണം ഇന്ത്യയിലേക്കു കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി . മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫ്(23) നെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ കുഴമ്ബ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തു .

ബുധനാഴ്ച രാത്രി ദോഹയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍ . കുഴമ്ബുരൂപത്തിലുള്ള സ്വര്‍ണത്തിന് 400 ഗ്രാം തൂക്കം വരും . സ്വര്‍ണത്തെ പൊടിച്ചു തരിയാക്കി പ്രോട്ടീന്‍ പൗഡറുമായി കലര്‍ത്തി ഗുളികയുടെ രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. പിന്നീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലാബിലെത്തിച്ച്‌ കുഴമ്ബ് രൂപത്തില്‍നിന്നു സ്വര്‍ണത്തെ വേര്‍തിരിച്ചെടുത്തു