രാമച്ചിയിൽ കാട്ടാനയുടെ വിളയാട്ടം.ജനജീവിതം ഭീതിയുടെ നിഴലിൽ
കേളകം: രാമച്ചിയിൽ കാട്ടാനയുടെ വിളയാട്ടം.കർഷകരുടെ കാർഷിക വിളകളും താമസമില്ലാത്ത വീടിന്റെ രണ്ട് വാതിലുകളും കാട്ടാന തകർത്തു.കൂടാതെ കുളങ്ങര ജോസിന്റെ ഉടമസ്ഥതയിലുള്ള റബർ മിഷൻ പുരയും കാട്ടാന തകർത്തു.പാലുമേൽ സജീവൻ,ജോസഫ് വളവനാട്ട്,വേലേരി വിനീഷ് എന്നിവരുടെ തെങ്ങ്,കൊക്കോ,വാഴ,പുൽകൃഷി,കശുമാവ് തുടങ്ങിയ കാർഷിക വിളകളാണ് കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാന നശിപ്പിച്ചത്.ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണം തുടർക്കഥയായിട്ടും വനംവകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.അടിയന്തരമായി കാട്ടാനകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.


0 Comments