വ​​ന്‍ വി​​ല​​ക്ക​​യ​​റ്റം! സ​പ്ലൈ​കോ​യി​ല്‍ അ​രി​യി​ല്ല, പ​യ​റി​ല്ല, മു​ള​കി​ല്ല; പ​​ച്ച​​രി കാ​​ണാ​​നി​​ല്ല;







വ​​ന്‍ വി​​ല​​ക്ക​​യ​​റ്റം! സ​പ്ലൈ​കോ​യി​ല്‍ അ​രി​യി​ല്ല, പ​യ​റി​ല്ല, മു​ള​കി​ല്ല; പ​​ച്ച​​രി കാ​​ണാ​​നി​​ല്ല; വിതരണം ചെയ്യുന്നത് 14 അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടോ മൂ​​​ന്നോ ഇ​​​ന​​​ങ്ങ​​​ള്‍ മാത്രം
വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ല്‍ ജ​​​നം പൊ​​​റു​​​തി​​​മു​​​ട്ടു​​​ന്പോ​​​ള്‍, സ​​​പ്ലൈ​​​കോ മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ല്‍ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന ക്ഷാ​​​മം. അ​​​രി​​​യും പ​​​യ​​​റും മു​​​ള​​​കും ഉ​​​ഴു​​​ന്നും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും അ​​​ട​​​ക്കം സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു ന​​​ല്‍​​​കേ​​​ണ്ട 14 അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടോ മൂ​​​ന്നോ ഇ​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണു മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നു​​​ള്ള ഇ- ​​​ടെ​​​ന്‍​​​ഡ​​​ര്‍ ന​​​ട​​​പ​​​ടി​ വൈ​​​കി​​​യ​​​തു​​​മാ​​​ണു മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളും സൂ​​​പ്പ​​​ര്‍ മാ​​​ര്‍​​​ക്ക​​​റ്റു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള സ​​​പ്ലൈ​​​കോ ഒൗ​​​ട്ട്‌ലെറ്റുക​​​ളി​​​ല്‍ അ​​​വ​​​ശ്യ സാ​​​ധ​​​ന ക്ഷാ​​​മ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. പ​​ച്ച​​രി കാ​​ണാ​​നി​​ല്ല ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ മാ​​​സ​​​ത്തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​​​ക്കും അ​​​രി​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും ഉ​​​ഴു​​​ന്നും പ​​​യ​​​റും മു​​​ള​​​കു​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ സ​​​പ്ലൈ​​​കോ ഒൗട്ട്‌ലെറ്റുകള്‍ വ​​​ഴി ല​​​ഭി​​​ച്ചി​​​ല്ല. പ​​​ച്ച​​​രി​​​യാ​​​ക​​​ട്ടെ ഏ​​​റെ നാ​​​ളാ​​​യി കി​​​ട്ടു​​​ന്നി​​​ല്ല. പൊ​​​തു​​വി​​​പ​​​ണി​​​യി​​​ല്‍ അ​​​രി​​​യു​​​ടെ​​​യും ഉ​​​ഴു​​​ന്നി​​​ന്‍റെ​​​യും പ​​​യ​​​റി​​​ന്‍റെ​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്പോ​​​ഴാ​​ണു സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു തു​​​ണ​​​യാ​​​കേ​​​ണ്ട സ​​​ര്‍​​​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ നി​​​ശ്ച​​​ല​​​മാ​​​യ​​​ത്. വി​​​പ​​​ണി​​​യി​​​ല്‍ വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സ​​​വാ​​​ള​​​യും ഉ​​​ള്ളി​​​യും ന്യാ​​​യ​​​മാ​​​യ വി​​​ലയ്ക്കു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന അ​​​ധി​​​കൃ​​​ത​​​രു​​​ടെ ആ​​​വ​​​ര്‍​​​ത്തി​​​ച്ചു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​യി​​​ല്ല.

സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​ത്തു​​​ട​​​ര്‍​​​ന്ന് സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ള്‍, മു​​​ന്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ വി​​​റ്റ​​​ഴി​​​ച്ച​​​തി​​​ന്‍റെ സ്റ്റോ​​​ക്ക് എ​​​ടു​​​ത്ത ശേ​​​ഷം ഒൗ​​​ട്ട്‌​​ലെ​​​റ്റു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്ന സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ല​​​പാ​​​ടും അ​​​വ​​​ശ്യ​​​സാ​​​ധ​​​ന ല​​​ഭ്യ​​​ത​​​യെ ബാ​​​ധി​​​ച്ചു. അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​നാ​​​യി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​​​നു ന​​​ട​​​ക്കേ​​​ണ്ട ഇ- ​​​ടെ​​​ന്‍​​​ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വി​​​ജി​​​ല​​​ന്‍​​​സ് ക​​​മ്മീ​​​ഷ​​​ന്‍ നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ പ്ര​​​കാ​​​രം 22 ലേ​​​ക്കു നീ​​​ട്ടി​​​യ​​​തും അ​​​വ​​​ശ്യ​​​സാ​​​ധ​​​ന വി​​​ത​​​ര​​​ണ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ച​​​താ​​​യി സ​​​പ്ലൈ​​​കോ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു. അ​​​ഞ്ചി​​​നു സാ​​​ധ​​​നം വാ​​​ങ്ങാ​​​നു​​​ള്ള ടെ​​​ന്‍​​​ഡ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ന​​​വം​​​ബ​​​ര്‍ അ​​​വ​​​സാ​​​ന വാ​​​രം ഒൗ​​​ട്ട്‌ലെറ്റു​​​ക​​​ളി​​​ല്‍ സാ​​​ധ​​​നം എ​​​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​വ​​​ത്രേ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ആ​​​ഴ്ച​​​ക​​​ളാ​​​യി വി​​​ദേ​​​ശ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ല്‍ യ​​​ഥാ​​​സ​​​മ​​​യം നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​​​കാ​​​നാ​​​കാ​​​ത്ത​​​തും പ്ര​​​തി​​​സ​​​ന്ധി ഗു​​​രു​​​ത​​​ര​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​നു​​​ള്ള 134 കോ​​​ടി രൂ​​​പ​​​യാ​​​ണു സ​​​പ്ലൈ​​​കോ​​​യ്ക്കു മാ​​​ത്രം ധ​​​ന​​​വ​​​കു​​​പ്പു ന​​​ല്‍​​​കാ​​​നു​​​ള്ള​​​ത്. ഇ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ള്‍​​കൂ​​​ടി ക​​​ണ​​​ക്കാ​​​ക്കു​​​ന്പോ​​​ള്‍, കി​​​ട്ടാ​​​നു​​​ള്ള കോ​​​ടി​​​ക​​​ള്‍ ഇ​​​നി​​​യും ഉ​​​യ​​​രും. പ​​​ണം ന​​​ല്‍​​​കാ​​​താ​​​യാ​​​ല്‍ സാ​​​ധ​​​നം വാ​​​ങ്ങു​​​ന്ന​​​തി​​​നെ​​​യും ഇ​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. വ​​ന്‍ വി​​ല​​ക്ക​​യ​​റ്റം പൊ​​​തുവി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍​​​ക്കെ​​​ല്ലാം ന​​​ടു​​​വൊ​​​ടി​​​ക്കു​​​ന്ന വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​ണ്.

അ​​​രി​​വി​​​ല കി​​​ലോ​​ഗ്രാ​​മി​​ന് 37- 38 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​​​ന്നു. സ​​​പ്ലൈ​​​കോ വ​​​ഴി തെ​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ജ​​​യ​​​യും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ കു​​​റ​​​വ ഇ​​​ന​​​ത്തി​​​ലു​​​മു​​​ള്ള അ​​​രി 25 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡു​​​ട​​​മ​​​ക​​​ള്‍​​​ക്ക് അ​​​ഞ്ചു കി​​​ലോ​​ഗ്രാം വീ​​​ത​​​വും 33 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണ​​​വും ന​​​ല്‍​​​കി വ​​​ന്നി​​​രു​​​ന്നു. മ​​​ട്ട അ​​​രി 24 രൂ​​​പ​​​യ്ക്കാ​​​ണു വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ന​​​വം​​​ബ​​​ര്‍ പ​​​കു​​​തി​​​യോ​​​ടെ മി​​​ക്ക​​​യി​​​ട​​​ത്തും സ്റ്റോ​​​ക്ക് തീ​​​ര്‍​​​ന്നു. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും പ​​​യ​​​റും മു​​​ള​​​കും മ​​​ല്ലി​​​യും ഉ​​​ഴു​​​ന്നു​​​മൊ​​​ക്കെ ഇ​​​തേ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഉ​​​ഴു​​​ന്നി​​​നു വി​​​ല കു​​​ത്ത​​​നെ ഉ​​​യ​​​ര്‍​​​ന്ന​​​തോ​​​ടെ ഇ-ടെ​​​ന്‍​​​ഡ​​​ര്‍ വ​​​ഴി വ​​​രും​​​മാ​​​സ​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന സം​​​ശ​​​യം സ​​​പ്ലൈ​​​കോ അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്കു​​​ണ്ട്. ഉ​​​ഴു​​​ന്ന് 60 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് മാ​​​വേ​​​ലി​​​ സ്റ്റോ​​​റു​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്ന​​​ത്. സ​​​പ്ലൈ​​​കോ വ​​​ഴി സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ന​​ല്‍​​കു​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും അ​​​വ​​​യു​​​ടെ വി​​​ല​​​യും ചു​​​വ​​​ടെ: ചെ​​​റു​​​പ​​​യ​​​ര്‍- 69, ഉ​​​ഴു​​​ന്ന് (ബോ​​​ള്‍)- 60, വ​​​ന്‍​​​ക​​​ട​​​ല- 42, വ​​​ന്‍​​​പ​​​യ​​​ര്‍- 45, തു​​​വ​​​ര​​​പ്പ​​​രി​​​പ്പ്- 62, മു​​​ള​​​ക്- 75, മ​​​ല്ലി- 82, പ​​​ഞ്ച​​​സാ​​​ര- 22, വെ​​​ളി​​​ച്ചെ​​​ണ്ണ (അ​​​ര​​​ലി​​​റ്റ​​​ര്‍)- 46, ജ​​​യ​​​അ​​​രി ആ​​​ന്ധ്ര- 25, ആ​​​ന്ധ്ര ഇ​​​ത​​​ര ജ​​​യ അ​​​രി- 25, കു​​​റു​​​വ അ​​​രി- 25, മ​​​ട്ട അ​​​രി- 24, പ​​​ച്ച​​​രി- 23.