സുരക്ഷക്ക് പുല്ലുവില ചരക്കു ട്രെയിനുകളില്‍ നിന്ന് ഗാര്‍ഡുമാരെ ഒഴിവാക്കി റെയില്‍വേ
തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന് വേണ്ടി സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് നേരെ കണ്ണടച്ച് ചരക്കു ട്രെയിനുകളില്‍നിന്ന് ഗാര്‍ഡുമാരെ റെയില്‍വേ ഒഴിവാക്കുന്നു. ഗുരുതര സുരക്ഷ ഭീഷണിയാണെങ്കിലും ദക്ഷിണ റെയില്‍വേയില്‍ രണ്ട് ദിവസമായി ചരക്കുവണ്ടികള്‍ ഒാടുന്നത് സുരക്ഷച്ചുമതല വഹിക്കേണ്ട ഗാര്ഡുമാരില്ലാതെയാണ്. ചരക്കുട്രെയിനുകളില്നിന്ന് ക്രമേണ പാസഞ്ചര്‍ ട്രെയിനുകളിലേക്ക് കൂടി പരിഷ്കാരം വ്യാപിക്കാനും ഗാര്‍ഡ് തസ്തിക പൂര്‍ണമായും അവസാനിപ്പിക്കാനുമാണ് നീക്കം.
ഒരു ട്രെയിന്‍ സ്റ്റേഷന് വിട്ട് അടുത്ത സ്റ്റേഷനില്‍ എത്തുന്നതുവരെയുള്ള സമയം െട്രയിനിെന്റ സുരക്ഷച്ചുമതല പൂര്‍ണമായും ഗാര്‍ഡിനാണ്. സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതോടെ സ്റ്റേഷന് മാസ്റ്റര്‍ക്കും. യാത്രയില്‍ എന്ത് സുരക്ഷപ്രശ്നമുണ്ടായാലും ഇടപെടേണ്ടതും പരിഹരിക്കേണ്ടതും ഗാര്‍ഡുമാരാണ്. അപകട സാഹചര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് വിവരം കൈമാറാന്‍ ഇവരുടെ സാന്നിധ്യം സഹായകരമായിട്ടുണ്ട്. 52 വരെ വാഗണുകളുമായാണ് കേരളത്തില്‍ ചരക്കുവണ്ടികള്‍ പായുന്നത്. ബോഗികള്‍ മുറിഞ്ഞുപോവുകയോ വഴിയിലാവുകയോ ചെയ്താല്‍ ഇക്കാര്യം അറിയാനാവുക ഗാര്‍ഡുമാര്‍ക്കാണ്.
ഇൗ ഉത്തരവാദിത്തം കൂടി മുന്നില്‍ കണ്ടാണ് ഗാര്‍ഡ് കാബിന് ട്രെയിെന്റ ഏറ്റവും പിന്നില്‍ സജ്ജമാക്കിയിട്ടുള്ളത്. ഗാര്ഡുമാരില്ലാത്ത സാഹചര്യത്തില്‍ വാഗണുകള്‍ വേര്‍പെട്ട് ട്രാക്കില്‍ കിടന്നാല്‍ വലിയ അപകടങ്ങള്‍ക്കാണ് വഴിവെക്കുക. രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ (സെക്ഷന്‍) ട്രെയിന്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മറ്റൊരു ട്രെയിനിന് ഇൗ സെക്ഷനിലേക്ക് പ്രേവശനം അനുവദിക്കുന്നത്. എല്ലാ ട്രെയിനുകള്‍ക്ക് പിന്നിലും ബ്രേക്ക് വാനുണ്ട്.
ബോഗികള്‍ മുറിഞ്ഞുേപാകുന്ന സാഹചര്യത്തില്‍ പാളങ്ങളിലെ ചരിവനുസരിച്ച് ബോഗികള്‍ പിന്നിലേക്ക് നിയന്ത്രണം വിട്ട് നീങ്ങാതിരിക്കാനാണ് ബ്രേക്ക് വാന്‍ ഉപയോഗിക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഗാര്‍ഡുമാരാണ് ബ്രേക്ക് വാന്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. ചരക്കുട്രെയിനുകളില് ബ്രേക്ക്വാന്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഗാര്‍ഡുമാരെ ഒഴിവാക്കിയിരിക്കുകയാണ്.


0 Comments