പന്തീരാങ്കാവ് യു.എ.പി.എ കേസ്; എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സെഷന്‍സ് കോടതിയിലുള്ള കേസിലെ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ അപേക്ഷ നല്‍കി.
മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ ഒന്നിനാണ് കോഴിക്കോട് പന്തിരാങ്കാവില്‍ നിന്ന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. സംസ്ഥാനത്തെ യു.എ.പി.എ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് യുവാക്കളുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയോട് കേസേറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.


0 Comments