സാഫ് ഏഷ്യൻ വോളിബോളിൽ ഇന്ത്യക്ക് ഇരട്ട കിരീടം. മലയോരത്തിന് അഭിമാനമായി മിനിമോൾ.



നേപ്പാളിൽ നടന്ന സാഫ് ഏഷ്യൻ വോളിബോൾ മൽസരത്തിൽ ഇന്ത്യൻ പുരുഷ വനിത ടീമുകൾ കിരീടമണിഞ്ഞു. പുരുഷൻമാർ ബദ്ധവൈരികയാളായ പാക്കിസ്ഥാനെ 1 നെതിരെ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചു.(20-25, 25-15, 25-17, 29-27)
  വനിതകൾ  വാശിയേറിയ മത്സരത്തിൽ 2 നെതിരെ മൂന്നു സെറ്റ് നേടിയാണ്  നേപ്പാളിനെ തകർത്ത് . കിരീടമണിഞ്ഞത്. (സ്കോർ 25-17, 23-25, 21-25, 25-20, 15-6. )
 വനിത ടീമിനെ നയിച്ചത് മലയോരത്തിന്റെ അഭിമാനമായ മിനിമോളാണ്. ചുങ്കക്കുന്ന് സ്വദേശിയായ മിനിമോൾ ഇപ്പേൾ ചെന്നെയിലാണ് താമസം.