കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കർഷക കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ ഫാ. മാത്യു ആശാരിപറമ്പിലിനെ ആദരിച്ചു
തളിപ്പറമ്പ്: കത്തോലിക്ക കോണ്‍ഗ്രസിന്റെയും കുടുംബകൂട്ടായ്മയുടെയും തലശ്ശേരി അതിരൂപത ഡയറക്ടറായ ഫാ.മാത്യു ആശാരി പറമ്പിലിനെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആദരിച്ചു.
ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുമ്പില്‍ എത്തിക്കുന്നതില്‍ കാണിച്ച നേതൃത്വപാടവത്തെയും സംഘാടക മികവിനെയും പരിഗണിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് ഫാ.മാത്യു ആശാരിപ്പറമ്പിലിനെ ആദരിച്ചത്.
തലശ്ശേരി അതിരൂപത ജനറല്‍ ബോഡിയില്‍ വെച്ച് ഫാ.മാത്യുആശാരിപറമ്പിലിന് സ്വീകരണം നല്‍കി.
പ്രസിഡണ്ട് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേന്‍ മുഖ്യപ്രഭാഷണം നടത്തി.
ചാക്കോച്ചന്‍ കാരാമയില്‍, ബെന്നി പുതിയാമ്പ്രം, ജോര്‍ജ് വടകര, ഫിലിപ്പ് വെളിയത്ത്, സിസിലി പുഷ്പക്കുന്നേല്‍, കുഞ്ഞമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുടയില്‍ വെച്ച് നടന്ന ഗ്ലോബല്‍ സമ്മേളനത്തില്‍ വെച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരി പൊന്നാട അണിയിച്ച് ഫാ.മാത്യു ആശാരിപറമ്പിലിനെ നേരത്തെ ആദരിച്ചിരുന്നു.


0 Comments