ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; കാമുകന്‍ പിടിയില്‍
തിരുവനന്തപുരം: ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലമ്ബലത്ത് മണമ്ബൂര്‍ ആദിയൂര്‍ ശിവക്ഷേത്രത്തിനു സമീപം സിമിഭവനില്‍ സിജു(35)ആണ് കല്ലമ്ബലം പൊലീസിന്‍റെ പിടിയിലായത്
ഭര്‍ത്താവറിയാതെ യുവതിയുമായി സിജു ചങ്ങാത്തം സ്ഥാപിക്കുകയും തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തത് വരികയായിരുന്നു. ഇത് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ സിജു യുവതിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. പരുക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണെന്ന് കല്ലമ്ബലം പൊലീസ് പറഞ്ഞു.


0 Comments