സര്‍ക്കാരിന്റെ തലവന്‍ ഞാനാണ്: പ്രതിപക്ഷ നേതാവിനു മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. തന്നെ തിരിച്ചു വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഇവിടെ എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
ഭരണഘടനാപ്രകാരം സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണറാണ്. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് രാഷ്ട്രപതിയാണ്. തനിക്കെതിരായ പരാതികള്‍ ഉചിതമായ ഫോറത്തിലാണ് പറയേണ്ടത്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് വിശദമാക്കി.
നേരത്തേ, നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
0 Comments