പേരാവൂർ. വിദ്യാർഥിനിയോട്  മോശമായി സംസാരിക്കുകയും കൈക്ക് കടന്നുപിടിക്കുകയും ചെയ്ത  ബസ് ജീവനക്കാരനെതിരെ കേസെടുത്തു. തലശ്ശേരി-പേരാവൂർ   റൂട്ടിലോടുന്ന കാശിനാഥൻ ബസ്സിലെ കണ്ടക്ടർ കാക്കയങ്ങാട് പാലപ്പുഴ സ്വദേശി  പ്രതീഷിനെതിരയാണ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭമുണ്ടായത്. മലബാർ ബി എഡ് കോളേജിലെ വിദ്യാത്ഥിനിയോടാണ് മോശമായി പെരുമാറിയത്. ആദ്യ ദിനത്തിൽ മോശമായ പെരുമാറ്റമുണ്ടായതോടെ കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നല്കുകയും പിന്നീട് ഒത്തുതീർക്കുകയും ചെയ്തതാണ്. തൊട്ടടുത്ത ദിവസം വീണ്ടും ആവർത്തിച്ചതോടെയാണ് വീണ്ടും പരാതി നല്കിയത്. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ പേരാവൂർ തലശ്ശേരി റൂട്ടിൽ പണിമുടക്കുകയാണ്