തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി


പേരാവൂര്‍: തുണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ ആന്യുല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി.വിദ്യാര്‍ത്ഥികളുടെ കായികപരമായ കഴിവുകള്‍ പരിപോഷിപ്പുക്കുന്നതിനായാണ് തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ആന്യുല്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.2 ദിവസങ്ങളിലായി നടക്കുന്ന സ്‌പോര്‍ട്‌സ് മീറ്റിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് തുടക്കമായത്.പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ബി സജീവ് മാര്‍ച്ചിന് അഭിവാദ്യം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായി. പ്രധാനാധ്യാപിക എന്‍ എസ് സൂസമ്മ, മാര്‍ട്ടിന്‍ മാത്യു, ടി ജെ എല്‍സമ്മ, ജസ്റ്റിന്‍ റാത്തപള്ളി,ടി പി സ്വപ്‌ന ഷീബ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.സ്‌പോര്‍ട്‌സ് മീറ്റ് വെള്ളിയാഴ്ച സമാപിക്കും