പതിമൂന്ന് വയസ്സുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
ആന്ധ്രാപ്രദേശ്: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രതിയും അയല്‍വാസിയുമായ മഖ്ത എന്നയാളെയാണ് പഞ്ചഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ആറ് തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് മറ്റാരോടും വെളിപ്പെടുത്തരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതി വിവാഹിതനാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്ബോള്‍ പകല്‍ സമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടി ക്ഷീണിതയും അസ്വസ്ഥയും ആയി കാണപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കുകയായിരുന്നു. അപ്പോഴാണ് പീഡനത്തെക്കുറിച്ച പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് പ്രതിയായ മഖ്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
0 Comments