കണ്ണൂർ റെയിൽവെ സ്റ്റേഷൻ, താവക്കര ബസ്റ്റാന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ചാലക്കുന്ന് സ്വദേശി അജേഷ് (27) ആണ് പിടിയിലായത്. ജനുവരി ആദ്യവാരം ഏളയാവൂർ സ്വദേശിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസ് അന്വേഷിക്കുന്ന സംഘമാണ് അജേഷിനെ പിടികൂടിയത്. ഇയാളെ പിടിക്കുന്നതിനിടെ രണ്ട് പോലിസുകാർക്ക് പരിക്കേറ്റു. അജിത്ത്, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. അജേഷിന്റെ സംഘത്തിൽ പെട്ട മസിൽ നിയാസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments