സൗദിയിൽ ലോറി ഡ്രൈവർമാർക്ക് പുതിയ നിയമാവലി പ്രാബല്യത്തിൽ
റിയാദ്: സൗദിയിൽ പുതിയ ചരക്കുഗതാഗത നിയമാവലി പ്രാബല്യത്തിൽ വന്നു. രാജ്യനിയമങ്ങൾ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറാ’ പത്രമാണ് 82 അനുച്ഛേദങ്ങളുള്ള നിയമാവലി പുറത്തുവിട്ടത്.
ഇൗ മാസം 17 മുതൽ പ്രബലയത്തിൽ വന്ന നിയമാവലിയിൽ 97 ഇനങ്ങളിലെ നിയമലംഘനങ്ങളും അവക്കുള്ള പിഴശിക്ഷകളെയുംകുറിച്ച് വിശദീകരിക്കുന്നു. ചരക്കു ഗതാഗത സേവനത്തിനുള്ള ഡ്രൈവർമാരുടെ പരമാവധി ജോലി സമയം 10 മണിക്കൂറായിരിക്കണം. ശേഷം ചുരുങ്ങിയത് തുടർച്ചയായി 11 മണിക്കൂറെങ്കിലും വിശ്രമിച്ചശേഷമേ ജോലി പുനരാരംഭിക്കാൻ പാടുള്ളൂ.കുറഞ്ഞത് അത്രയും സമയത്തെ ഇടവേള ജോലിക്കിടയിൽ ഉണ്ടാകണം. ഇൗ നിയമം ലംഘിച്ചാൽ പിഴ 3000 റിയാലാണ്. ദീർഘയാത്രയിൽ ഓരോ നാലു മണിക്കൂറിലും ഡ്രൈവർ 45 മിനിറ്റ് വിശ്രമിക്കണം.
ഡ്രൈവിങ്ങിനിടെ പുകവലിച്ചാൽ 500 റിയാൽ പിഴ ലഭിക്കും. ചരക്കുവണ്ടികൾ ഓടിക്കാൻ ആവശ്യമായ പെർമിറ്റ് കൈവശമില്ലെങ്കിൽ ഡ്രൈവർക്ക് 3000 റിയാലാണ് പിഴ. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനം നിരത്തിലിറക്കുന്നത് നിയമലംഘനമാണ്. 5000 റിയാലാണ് ശിക്ഷ. സ്ഫോടകവസ്തുക്കളും മറ്റ് അപകടസാധ്യതയുള്ള വസ്തുക്കളും വാഹനങ്ങളിൽ കയറ്റിയാൽ 1000 റിയാലും വാഹനത്തിെൻറ ഒാട്ടം നിരീക്ഷിക്കുന്ന ട്രാക്കിങ് സിസ്റ്റം ഘടിപ്പിച്ചില്ലെങ്കിൽ 3000 റിയാലും പിഴ ചുമത്തും.
0 Comments