പാണപ്പുഴയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരുങ്ങുന്നു. ടി.വി രാജേഷ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ ചെലവിട്ടാണ് വോളിബോള്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തി പുരോഗമിച്ചുവരികയാണ്. മാര്‍ച്ച് മാസത്തോടു കൂടി പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം. കളിക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സമീപ പ്രദേശത്തെ നിരവധി കുട്ടികള്‍ക്കും കായികതാരങ്ങള്‍ക്കും ഇത് ഏറെ പ്രയോജനകരമാവും.
0 Comments