അമേരിക്ക - ഇറാൻ യുദ്ധം; കലങ്ങി മറിഞ്ഞ് ആഗോള സാമ്പത്തിക രംഗം
ഇറാന്റെ ഉദ്യോഗസ്ഥർക്ക് എതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കലങ്ങി മറിഞ്ഞ് ആഗോള സാമ്പത്തിക രംഗം. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുത്തനെ വർധിച്ചു. യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലക്ക് ഡിമാൻഡ് കൂടിയതോടെ സ്വർണ്ണ വില പവന് 30, 000 കടന്നു. ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. വ്യാപാരത്തിനിടെ സെൻസെക്സ് 700 പോയിന്റോളം താഴ്ന്നു.
ഇറാനെതിരായ അമേരിക്കൻ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ ആഘാതം ഗുരുതരമാവുകയാണ്. യുദ്ധഭീതി വിപണികളിൽ ആശങ്ക പടരാനിടയാക്കി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധനക്ക് അമേരിക്കൻ നീക്കം ഇടയാക്കി . ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളർ കടന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തും എന്ന അമേരിക്കൻ പ്രെസിഡന്റിന്റെ ഭീഷണിയും വില വർധനക്ക് കാരണമായി.
0 Comments