തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ എഴുതണമെങ്കില്‍ ജോലി രാജിവച്ച് എഴുതട്ടെയെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ ശിപാര്‍ശയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിന്റെ കണ്ടെത്തല്‍. അല്ലെങ്കില്‍ ഇവര്‍ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ശിപാര്‍ശയില്‍ പൊതുഭരണവകുപ്പ് സെക്രട്ടറി പറയുന്നു.
സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയിരിക്കുന്നത്. ഇത്രയധികം പേര് അവധിയെടുക്കുന്നത് സെക്രട്ടറിയേറ്റ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പൊതുഭരണസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ കൂട്ട അവധി അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
0 Comments