തൊണ്ടിയിൽ സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനം തുടങ്ങി

തൊണ്ടിയിൽ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൈക്കിള്‍ പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ബിനോയി ജോര്‍ജിന്റെ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക എന്‍ എസ് സൂസമ്മ,വാര്‍ഡ് മെമ്പര്‍ ഡാര്‍ളി ടോമി, മദര്‍ പിടിഎ പ്രസിഡന്റ് പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളിലെ ശാരീരിക കായികക്ഷമത പരിപോഷണവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കികൊണ്ടാണ് സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനം നല്‍കുന്നത്. സ്‌കൂളിലെ അധ്യാപകരായ എല്‍സമ്മ, നുസൈബ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്ത 2 സൈക്കിളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.