മണത്തണ പേരാവൂർ യു.പി. സ്‌കൂളിൽ പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനവും തുണി സഞ്ചി വിതരണവും നടത്തി

പേരാവൂർ: എം.പി.യു.പി.സ്‌കൂളിൽ പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനവും തുണി സഞ്ചി വിതരണവും വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വി.ഗീത അധ്യക്ഷത വഹിച്ചു.വിദ്യാർഥികൾക്കുള്ള അനുമോദനം പി.ടി.എ.പ്രസിഡന്റ് റെന്നി വർഗീസ് നിർവ്വഹിച്ചു.പ്രഥമധ്യാപിക കെ.ലളിതകുമാരി,പഞ്ചായത്തംഗങ്ങളായ സുരേഷ് ചാലാറത്ത്,സിറാജ് പൂക്കോത്ത്,രാജൻ നരിക്കോടൻ,കെ.രാജീവൻ,കെ.മോഹനൻ,യു.വി.സജിത,ഉഷ സജീവൻ,ടി.മെഹബൂബ് എന്നിവർ സംസാരിച്ചു.