കേളകം പ്രിയരാഗം മ്യൂസിക് അക്കാദമി വാർഷികാഘോഷവും, നവ പ്രതിഭകളുടെ അരങ്ങേറ്റവും ജനുവരി 5 ന്


കേളകം: പ്രിയരാഗം മ്യൂസിക് അക്കാദമി വാർഷികാഘോഷവും, നവ പ്രതിഭകളുടെ അരങ്ങേറ്റവും ജനുവരി 5 ന് ഞായറാഴ്ച വൈകുന്നേരം 5.30ന് നടക്കും. ചടങ്ങ്  അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രിയരാഗം ഓർക്കസ് ഒരുക്കുന്ന മെഗാ ഗാനമേള നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബിന്റോ സി. കറുകയിൽ (രക്ഷാധികാരി, പിയരാഗം കേളകം), അദ്ധ്യക്ഷൻ ഫാ. ഷാജി പ്ലാച്ചിറ (വികാരി, ലിറ്റിൽ ഫ്ളവർ ചർച്ച് കേളകം),

ആദരിക്കൽ ശ്രീമതി. മൈഥിലി രമണൻ (പ്രസിഡണ്ട്, കേളകം ഗ്രാമപഞ്ചായത്ത്)
ആശംസകൾ ശ്രീ. ജോർജ് വാളുവെട്ടിൽ (പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി) സിസ്റ്റർ. അനില (എച്ച്.എം., ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂൾ കേളകം), ഷിബു ജോൺ കൊച്ചുപറമ്പിൽ (രക്ഷാധികാരി, പിയരാഗം കോഴിക്കോട്),
അശോകൻ എം.കെ. (രക്ഷാധികാരി, പിയരാഗം മാനന്തവാടി), ജിത്തു തമ്പുരാൻ (ഗാന രചയിതാവ്), രാജേഷ് വയലേല (നാടൻപാട്ട് കലാകാരൻ) തുടങ്ങിയവർ സംസാരിക്കും.