മാവോവാദി ഭീഷണി: പഴുതടച്ച സുരക്ഷയിൽ കേളകം പോലീസ് സ്റ്റേഷൻ
കേളകം: മാവോവാദി ഭീഷണി, പഴുതടച്ച സുരക്ഷയിൽ കേളകം പോലീസ് സ്റ്റേഷൻ. കൊട്ടിയൂർ അമ്പായത്തോട്ടിൽ സായുധരായ മാവോവാദി സംഘം രണ്ടാം തവണയും എത്തിയതിനെ തുടർന്നാണ് മലയോരത്തെ പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കിയത്. കേളകം, ആറളം, കരിക്കോട്ടക്കരി, ഉളിക്കൽ തുടങ്ങി മാവോവാദി ഭീഷണിയുള്ള സ്റ്റേഷനുകളിലാണ് അധിക സുരക്ഷ നിലവിലുണ്ട്. ഗേറ്റ് അടച്ചിട്ട് കാവൽ ഏർപ്പെടുത്തി. പരിശോധിച്ച ശേഷമാണ് കേളകത്ത് സന്ദർശകർക്ക് പ്രവേശനം. ഇന്നലെ കേളകത്തെത്തിയ ജില്ലാ പോലീസ് മേധാവി യതീശ് ചന്ദ്ര കേളകം പോലീസ് സ്റ്റേഷനിൽ സുരക്ഷക്കായി നിർമ്മിച്ച വാച്ച് ടവർ ഉൾപ്പെടെ സന്ദർശിക്കുകയും കർശനസുരക്ഷാ നിർദ്ദേശം നൽകുകയും ചെയ്തു
0 Comments