കൂടത്തായി സിനിമക്കും സീരിയലിനും സ്റ്റേ ഇല്ല
മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തും
കോഴിക്കോട്: കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ കൂടത്തായി സിനിമ സീരിയല്‍ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. പകരം ജേളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ജോളി, ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് കേസിലെ എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
ഫ്ളവേഴ്സിന്റെ സീരിയൽ ഇന്ന് മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്.
കൂടത്തായി സിനിമ ആകുമ്പോൾ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.


0 Comments