‘ആവർത്തനവിരസത എന്നൊന്നുണ്ട്..’ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ ആരംഭമിങ്ങനെയാണ്. പൗരത്വനിയമഭേഗതിക്കെതിരെ പ്രതിഷേധം ജ്വലിപ്പിച്ചായിരുന്നു കേരത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കം വരെ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖല തീർത്തത്. ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ ജനം പ്രതിഷേധത്തിന്റെ ഭാഗമായെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നു. ഇതിനാെപ്പമാണ് സുരേന്ദ്രന്റെ പരിഹാസക്കുറിപ്പും.
‘നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്?’ ഇത്തരത്തിൽ ഒട്ടേറെ ചോദ്യങ്ങൾ പങ്കുവച്ചാണ് സുരേന്ദ്രൻ ഇടതപുമുന്നണിയുടെ മനുഷ്യമഹാശൃംഖലയെ വിമർശിക്കുന്നത്.
0 Comments