ജിയോ ട്യൂബ് പദ്ധതിക്ക് തുടക്കം; മണ്ണിന്‍റെ സാമ്പിളുകൾ ശേഖരിച്ചു; തീരദേശം ആശങ്കയിൽ

തിരുവനന്തപുരം ശംഖുമുഖം തീരത്ത് ജിയോ ട്യൂബ് സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആദ്യനടപടികള്‍ക്ക് തുടക്കമായി. വിഴിഞ്ഞം മുതല്‍ വെട്ടുകാട് വരെയുള്ള പ്രദേശങ്ങളിലെ തീരക്കടലില്‍ നിന്ന് മണ്ണിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു. നൂറ്റി അന്‍പത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി തീരദേശവികസന കോര്‍പ്പറേഷനാണ് നടപ്പാക്കുന്നത്.

രൂക്ഷമായ കടലാക്രമണവും തീരശോഷണവും തടയാന്‍ തീരക്കടലില്‍ മണ്ണ് നിറച്ച ജിയോട്യൂബ് സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരദേശ വികസന കോര്‍പ്പറേഷന്‍റെ തീരുമാനം. പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് മത്സ്യതൊഴിലാളികള്‍ക്ക് വലിയ ആശങ്കയാണുള്ളത്.

തീരവാസികളുടെ സംശയങ്ങള്‍ അവഗണിച്ചുകൊണ്ട് പ്രാരംഭ നടപടികള്‍ക്ക് തിരുവനന്തപും തീരത്ത് തുടക്കമായി. വിഴിഞ്ഞത്തിനും വെട്ടുകാടിനും ഇടക്കുള്ള പരദേശത്തെ 15 ഇടങ്ങളില്‍ നിന്ന് മണ്ണിന്‍റെ സാമ്പിള്‍ ശേഖരിച്ചു. അഞ്ച് മുതല്‍ 10 വരെ മീറ്റര്‍ ആഴമുള്ള കടലില്‍ നിന്നാണ് മണ്ണ് ശേഖരിച്ചത്. National Institute of Ocean technology ശാസ്ത്രജ്ഞരാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. പൂവാര്‍ ശംഖുമുഖം, വലിയതുറ, മുതലപ്പൊഴി എന്നിവിടങ്ങളില്‍ വേവ് റെഡര്‍ നിക്ഷേപിച്ച് തിരകളുടെ ശക്തി, അടിയൊഴുക്കുകവ്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ആദ്യഘട്ടത്തില്‍പൂന്തുറഭാഗത്ത് മണല്‍ നിറച്ച ജിയോ ട്യൂബ് കടലില്‍ 150 മീറ്റര്‍ കടലിനുള്ളില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് വിജയിച്ചാല്‍ കടലാക്രണണ ഭീഷണി നേരിടുന്ന ശംഖുമുഖം ഭാഗത്തേക്കും പദ്ധതി നീട്ടും. 150 കോടിയുടെ കിഫ്ബി സഹായത്തോടെയാണ് ജിയോട്യൂബ് സ്ഥാപിക്കുന്നത്.