പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസും പരിശീലനവും

കണിച്ചാര്‍: കൊളക്കാട് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിയുടെയും മറ്റ് വിവിധ സംഘടനകളുടെയും  സഹകരണത്തോടെ പ്രഥമ ശുശ്രൂഷ ബോധവല്‍ക്കരണ ക്ലാസും പരിശീലനവും നടത്തി. കൊളക്കാട് വ്യാപാരഭവനില്‍ നടന്ന പരിപാടി കൊളക്കാട് സെന്റ്തോമസ് പള്ളി വികാരി ഫാദര്‍ പോള്‍ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സി.ടി. ബേബി അധ്യക്ഷനായി. ജോസ് ഈട്ടിക്കല്‍, തോമസ് മാലത്ത്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാദമി പ്രതിനിധി ഷിന്റോ സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു. പരിപാടിയില്‍ രോഗികള്‍ക്കായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും നടന്നു