പഴശ്ശി ജലസംഭരണി മാലിന്യ നിക്ഷേപ കേന്ദ്രം; നടപടിയെടുക്കാതെ അധികൃതര്‍
ഇരിട്ടി നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി സംഭരണി മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും നടപടിയെടുക്കാതെ ഇറിഗേഷനും നഗരസഭയും. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജലസംഭരണി. മാത്രമല്ല പകല്‍ സമയങ്ങളില്‍ പോലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നഗരസഭ ശേഖരിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് അധികൃതരുടെ കെടുകാര്യസ്ഥതയെയാണ് ചൂണ്ടിക്കാട്ടുന്നത്.
0 Comments