കോയമ്പത്തൂര്‍: 13 വയസുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാം
മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടര്‍മാരോടു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് എന്ഡോസ്കോപ്പിവഴി ഇതു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. അടുത്ത ബന്ധു മരിച്ചതില്‍ കുട്ടി മാനസികമായി തകര്ന്നുപോയതാവാം ഇത്തരത്തിലൊരു വൈകൃതം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.


0 Comments