പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യു.ഡി.എഫ് പ്രതിഷേധം.
കോഴിക്കോട്:പ്രധാനപ്പെട്ട മുസ്‍ലിം മതസംഘടനാ നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യു.ഡി.എഫ് പ്രതിഷേധം. പ്രവർത്തക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എംപിമാരടക്കമുള്ള ജനപ്രതിനിധികളെല്ലാം പങ്കെടുത്തു.
മതസംഘടനാ നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, എം.ഐ അബ്ദുൽ അസീസ്, ഹുസൈൻ മടവൂർ, ടി.പി അബ്ദുല്ലകോയ മദനി, ഉമർ സുല്ലമി, ഫസൽ ഗഫൂർ, അഷ്റഫ് ബാഖവി തുടങ്ങിയവരും പങ്കെടുത്തു.


0 Comments