തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ നി​യ​മ​സ​ഭ​യി​ല്‍ ത​ട​ഞ്ഞ് പ്ര​തി​പ​ക്ഷ​ത്തെ സ്പീ​ക്ക​ര്‍ ബ​ലം​പ്ര​യോ​ഗി​ച്ച്‌ നീ​ക്കി. വാ​ച്ച്‌ ആ​ന്‍റ് വാ​ര്‍​ഡി​നെ ഉ​പ​യോ​ഗി​ച്ച്‌ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി​പ​ക്ഷം ന​യ​പ്ര​ഖ്യാ​പ​നം ബ​ഹി​ഷ്ക​രി​ച്ച്‌ സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. സ​ഭ​യ്ക്കു പു​റ​ത്ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ഏ​ഴു മി​നി​റ്റോ​ളം ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​മു​ള്ള​വ​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് വാ​ച്ച്‌ ആ​ന്‍റ് വാ​ര്‍​ഡി​നെ ഉ​പ​യോ​ഗി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ തീ​രു​മാ​നി​ച്ച​ത്. ന​ടു​ത്ത​ള​ത്തി​ല്‍ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച അ​ന്‍​വ​ര്‍ സാ​ദ​ത്തി​നെ വാ​ച്ച്‌ ആ​ന്‍റ് വാ​ര്‍​ഡ് എ​ടു​ത്ത് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഗ​വ​ര്‍​ണ​റെ വാ​ച്ച്‌ ആ​ന്‍റ് വാ​ര്‍​ഡ് വ​ല​യ​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​രി​പ്പി​ട​ത്തി​ല്‍ എ​ത്തി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് എ​ത്തി​യ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ വ​ലി​ച്ചി​ഴ​ച്ച്‌ മാ​റ്റു​ക​യും ചെ​യ്തു.

ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നാ​യി എ​ത്ത​വെ ന​ടു​ത്ത​ള​ത്തി​ല്‍​വ​ച്ചാ​ണ് ഗ​വ​ര്‍​ണ​റെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കും ഒ​പ്പം നി​ല്‍​ക്കു​ന്പോ​ഴാ​ണു പ്ര​തി​പ​ക്ഷം ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞ​ത്. ഗ​വ​ര്‍​ണ​ര്‍ പ്ര​ധാ​ന​ക​വാ​ട​ത്തി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്പോ​ള്‍​ത്ത​ന്നെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷം വ​ഴി​ത​ട​ഞ്ഞു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കു​ക എ​ന്ന വ​ലി​യ ബാ​ന​റും പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി.

സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണു നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ ഗ​വ​ര്‍​ണ​റെ സ്വീ​ക​രി​ച്ച​ത്. ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.