കൊട്ടിയൂർ പഞ്ചായത്ത്തല ഗണിതോത്സവം കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂളിൽ ആരംഭിച്ചു

സർവ്വശിക്ഷ അഭിയാൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന കൊട്ടിയൂർ പഞ്ചായത്ത് തല ഗണിതോത്സവം കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി. സ്കൂളിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളായി നടത്തുന്ന സഹവാസ ക്യാമ്പിൽ നൂറ് കുട്ടികളാണുള്ളത്. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസി. ശ്രീമതി ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. BRC ട്രയിനർ ശ്രീമതി അതുല്യ എൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ റോയി നമ്പു ടാകം ഗണിതാനുഭവം പങ്കു വെച്ചു. NSS KUP സ്കൂൾ HM ശ്രീ പി.വി പവിത്രൻ സ്വാഗതവും, ചുങ്കക്കുന്ന് GUPS ഹെഡ് മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർ, അമ്പായത്തോട് H. M ജോൺ ടി.പി. , PTA പ്രസി. തോമസ് മറ്റത്തിൽ എന്നിവർ ആശംസ അർപ്പിച്ചു. തലക്കാണി GUPS ഹെഡ് മാസ്റ്റർ ശ്രീ ഷാജി ജോൺ നന്ദിയും അറിയിച്ചു.