കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിന് മികച്ച വിജയം

കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡ് മാനന്തവാടി രൂപതാ കമ്മിറ്റി നടത്തിയ ദേശജ്യോതി 2020 ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിലെ തേജസ് പി ദിനേശ്, ഗോവർധൻ ജി എന്നിവർ നേടി. മാനന്തവാടി കോർപ്പറേറ്റിന്റെ കീഴിൽ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിലാണ് കൊട്ടിയൂരിലെ കുട്ടികൾ വിജയകിരീടമണിഞ്ഞത്.