കര്‍ഷക മാര്‍ച്ചിന് കൊട്ടിയൂരിൽ ആവേശകരമായ തുടക്കം
കേളകം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത് പക്ഷ സംയുക്ക കർഷക സമിതി ജില്ലാ കമ്മറ്റി നടത്തുന്ന കർഷക ലോംഗ് മാർച്ചിന് കൊട്ടിയൂരിൽ ആവേശകരമായ തുടക്കം. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക,റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,വന്യമൃഗ ശല്യം തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക, കര്‍ഷക ക്ഷേമനിധി ബോര്‍ഡും ബദല്‍ കാര്‍ഷിക നയങ്ങളും നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന് കരുത്ത് പകരുക ,ജനുവരി 8 ലെ പൊതുപണിമുടക്കും ഗ്രാമീണ ഹര്‍ത്താലും വിജയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ലോംഗ് മാര്‍ച്ച് നടത്തുന്നത് .കൊട്ടിയൂരില്‍ നിന്നും കര്‍ഷക മാര്‍ച്ച് മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.. കൊട്ടിയൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിസാന്‍ സഭ കണ്ണൂര്‍ ജില്ല സെക്രട്ടറി എ പ്രദീപനാണ് നായകൻ ,ചെറുപുഴയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കര്‍ഷക സംഘം ജില്ല സെക്രട്ടറി പനോളി വത്സനും നയിക്കുന്നത് .ജനുവരി 7ന് വൈകുന്നേരത്തോടെ പയ്യാവൂരില്‍ സംഗമിക്കുന്ന ഇരുമാര്‍ച്ചുകള്‍ക്കും ശേഷം പയ്യാവൂര്‍ ടൗണില്‍ കര്‍ഷക റാലി നടക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ മലയോരപാതയെ ചുവപ്പണിയിച്ച് നടത്തിയ ആവേശകരമായ മാർച്ചിന് നേതാക്കളായ കെ.ശ്രീധരൻ, കെ.ജെ.ജോസഫ്, അഡ്വ.വി.ഷാജി, തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments