മണത്തണ ജി.എച്ച്.എസ്.എസ് ശതാബ്ദി സമാപനവും സ്‌കൂൾ വാർഷികവും 28,29 തീയ്യതികളിൽ
പേരാവൂർ: മണത്തണ ഗവ:ഹയർ സെക്കന്ററി സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും പ്രീ പ്രൈമറി സ്‌കൂൾ വാർഷികവും യാത്രയയപ്പും ചൊവ്വ, ബുധൻ (ജനു:28,29) ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 10ന് കലാ-സാംസ്‌കാരിക - കാർഷിക - വിദ്യാഭ്യാസ ചരിത്ര പ്രദർശനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.ഷാജി ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച രാവിലെ 9.30 മുതൽ സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, 2.30 ന് തേൻ വരിക്ക (നാടകം). 4മണിക്ക് സാംസ്‌കാരിക സമ്മേളനവും യാത്രയയപ്പും ജില്ലാ അസിസ്റ്റന്റ് കളക്ടർ ഹാരിസ് റഷീദ് ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് രമേശൻ ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം കെ.പി.ജയപാലൻ സുവനീർ പ്രകാശനം നിർവ്വഹിക്കും.
പ്രതിഭകളെ ആദരിക്കൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയും പൂർവ്വ വിദ്യാർഥികളെ ആദരിക്കൽ ജില്ലാ പഞ്ചായത്തംഗം സണ്ണി മേച്ചേരിയും വിരമിക്കുന്ന അധ്യാപകരെ ആദരിക്കൽ ടി.പി.നിർമ്മലദേവിയും ചിത്രകാരന്മാരെ ആദരിക്കൽ വി.എ.ശശീന്ദ്രവ്യാസും കായിക പ്രതിഭകളെ ആദരിക്കൽ കെ.സന്തോഷും നിർവ്വഹിക്കും.
പത്രസമ്മേളനത്തിൽ പ്രഥമധ്യാപിക വി.കെ.വിൻസി, പി.ടി.എ.പ്രസിഡന്റ് കെ.സന്തോഷ്, പി.സി. ജോമോൻ, കെ.എം.വിൻസെന്റ്, സി.എം.ജെ. മണത്തണ എന്നിവർ സംസാരിച്ചു.
0 Comments