സെന്റ് തോമസ് പബ്ലിക് സ്കൂൾ നെടുപുറംചാൽ സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു
നെടുംപുറംചാൽ: സെന്റ് തോമസ് പബ്ലിക് സ്കൂൾ നെടുപുറംചാലിന്റെ പതിന്നാലാമത് സ്പോർട്സ് ഡേ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ സജീവ് പി. ബി. ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുപകരിക്കുന്നതിനൊപ്പം വിവിധ തൊഴിൽ മേഖലകളിൽ കായിക താരങ്ങൾക്ക് സാധ്യതകൾ അനുദിനം കൂടിക്കൊണ്ടിരിക്കയാണെന്നും വളരെ ഉയർന്ന കായിക പാരമ്പര്യമുള്ള പേരാവൂരിൽ നിന്നും അനേകം കായിക താരങ്ങളെ രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും നാട്ടിൽ കായിക സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഷൈൻ ഡി. എസ്. റ്റി. യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ശേഷം നടന്ന കുട്ടികളുടെ വർണ്ണ ശബളമായ മാർച്ച് പാസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ സജീവ് പി. ബി. അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് നാളെയുമായി നടക്കുന്ന കായികമേളയ്ക്ക് ഗിരീഷ് ചന്ദ്രൻ, സച്ചിൻ ഏലിയാസ്, ജിമ്മി മേയ്ക്കുന്നേൽ, ലിവിൻ ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകും.
0 Comments