തയ്യല്‍ പരിശീലനം


കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പവര്‍ലൂം സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തെ വസ്ത്ര ഡിസൈനിംഗ് തയ്യല്‍ പരിശീലനത്തിന് 18 നും 58 നും ഇടയിലുള്ള സ്ത്രീ/പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ അപേക്ഷ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക് എന്നിവയുടെ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 20 ന് രാവിലെ 10 മണിക്കു മുന്‍പായി പവര്‍ലൂം സര്‍വീസ് സെന്റര്‍, മരക്കാര്‍ കണ്ടി, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ജനുവരി 20 ന് ക്ലാസുകള്‍ ആരംഭിക്കും. 1500 രൂപയാണ് കോഴ്‌സ് ഫീസ്.  ഫോണ്‍: 04972-2734950.