പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കീഴ്പ്പള്ളി സ്വദേശി റിമാന്‍ഡില്‍
ഇരിട്ടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച 56 കാരന്‍ റിമാന്‍ഡില്‍. കീഴ്പ്പള്ളി ടൗണില്‍ കടല കച്ചവടം നടത്തിവരുന്ന ഇബ്രാഹിം (56) നെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെതുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വെളിമാനം ലക്ഷംവീട് കോളനിയില്‍ താമസിച്ചുവരികയാണ് ഇബ്രാഹിം. ഇയാളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments