റോഡിലെ നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. ഒപ്പിയെടുക്കാൻ ഇന്റർസെപ്റ്റർ റെഡിയാണ്.
കണ്ണൂർ: റോഡിലെ നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. ഒപ്പിയെടുക്കാൻ ഇന്റർസെപ്റ്റർ റെഡിയാണ്. ലേസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർസെപ്റ്ററിൽ അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത തുടങ്ങിയവ ഞൊടിയിടയിൽ അളക്കാനുള്ള ആധുനിക ഉപകരണങ്ങളുണ്ട്. സംസ്ഥാനത്ത് 17 ഇന്റർസെപ്റ്ററുകൾ എത്തിച്ചിട്ടുണ്ട് അതിൽ ഒന്ന് കണ്ണൂർ ജില്ലയിലാണ്.
വേഗപരിശോധന മാത്രമാണ് മോട്ടർ വാഹന വകുപ്പിന്റെ നിലവിലെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിക്കുന്നത്. ഇത്രയും വിപുലമായ ഇന്റർ സെപ്റ്റർ ഇതാദ്യമായാണ് മോട്ടർ വാഹന വകുപ്പിനു ലഭിക്കുന്നത്. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമ ലംഘനം കണ്ടെത്താനും ഇതുവഴി കഴിയും..
കുറ്റകൃത്യം ക്യാമറയിൽ പതിഞ്ഞാൽ ആ വാഹനത്തെ നേരിട്ട് കരിമ്പട്ടികയിൽ പെടുത്താൻ സാധിക്കും. ഇന്റർസെപ്റ്റർ ആർടി ഓഫിസിലെ സർവറുമായി നിരന്തരം ബന്ധത്തിലായിരിക്കും. നിയമ ലംഘനം രേഖപ്പെടുത്തി തെളിവ് സഹിതം ഉടമയുടെ വിലാസത്തിൽ അയയ്ക്കും. മൊബൈൽ ഫോണിലും നിയമലംഘന വിവരം നൽകും. ഓരോ ജില്ലകൾക്കും സംസ്ഥാനത്തെ മൂന്ന് റൂറൽ പൊലീസ് ജില്ലയ്ക്കുമാണ് 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ. അടക്കം ഒരു വാഹനത്തിനു 25 ലക്ഷം രൂപയാണ് ചെലവ്.


0 Comments