ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ ഇഷ്ടഗാനം ഇനിയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എബൈഡ്‌ വിത്ത്‌ മി എന്ന ഗാനത്തിനു പകരം വന്ദേമാതരം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് രണ്ടു ദിവസത്തിനു ശേഷം ജനുവരി 29-ന് ന്യൂഡല്‍ഹിയിലെ വിജയ് ചൗക്കിലാണ്‌ ബീറ്റിങ് ദി റിട്രീറ്റ് പരിപാടി ക്കാറുള്ളത്.റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ടാണ് ബീറ്റിങ് ദി റിട്രീറ്റ് സംഘടിപ്പിക്കുക.ക്രിസ്ത്യന്‍ സ്തുതിഗീതമായ അബൈഡ് വിത്ത് മി ഗാന്ധിജിയുടെ പ്രിയപ്പെട്ട ഗാനമാണ്.

1950 മുതല്‍ എല്ലാ വര്‍ഷവും ഈ സ്തുതിഗീതം മൂന്ന് സേനാ ബാന്‍ഡുകളും ചേര്‍ന്ന് വായിക്കാറുണ്ട്. നൂറ്റാണ്ട് പഴക്കമനുള്ള മിലിട്ടറി രീതിയാണ് ബീറ്റിങ്ദി റിട്രീറ്റ്.ബീറ്റിങ്ദി റിട്രീറ്റ് ചടങ്ങില്‍ പല സംഗീതങ്ങളും പരീക്ഷിക്കാറുണ്ടെന്നും ഇത്തവണ വന്ദേമാതരമാണ് പരീക്ഷിക്കുന്നതെന്നുമാണ് സേനാ വൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം.