സഹജീവികൾക്ക് സാന്ത്വന സ്പർശവുമായി ഇരിട്ടി ബസ് സ്റ്റാന്റ്
ഓൾഡ‌് ബ്രദേഴ്സ് വാട‌്സാപ്പ‌് കൂട്ടായ്മ
സ്വകാര്യ ബസ് ജീവനക്കാരുടെ വാർട്ട് സാപ്പ് കൂട്ടായ്മ കാരുണ്യത്തിന്റെ സ്നേഹസ്പർശവും ,തങ്ങളിൽ രോഗാവസ്ഥയിലായിക്കിടക്കുന്ന സഹപ്രവർത്തകർക്ക് കൈത്താങ്ങുമാകുന്നു. 130 ബസ് തൊഴിലാളികളുടെ കൂട്ടായ്മ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് ലക്ഷം രൂപയുടെ സഹായധനമാണ് ചികിൽസകാത്ത് കഴിയുന്ന സഹപ്രവർത്തകരുടെ കരങ്ങളിലെത്തിച്ചത്.ന്യവനടുവ നാട്ടെ തൊഴിലാളിക്ക് 57000, പായത്ത് ഒരു ലക്ഷം, ആറളത്ത് മൂന്ന് ലക്ഷം രൂപയും സഹായമെത്തിച്ചതായി സംഘാടകർ അറിയിച്ചു.
സംസാരശേഷി നഷ്ടപ്പെട്ട‌് ചികിൽസയിൽ കഴിയുന്ന സ്വകാര്യ ബസ‌് കണ്ടക്ടർക്ക് ഓൾഡ‌് ബസ‌് ഡ്രൈവർ വാട‌്സാപ്പ‌് കൂട്ടായ്മയുടെ സാമ്പത്തിക സഹായം. കീഴ‌്പ്പളിയിലെ മാത്യുവിനാണ് ഇവർ കൂട്ടായ്മയിലൂടെ പിരിച്ചെടുത്ത ഒന്നരലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറിയത്. ആറളം പഞ്ചായത്ത‌് പ്രസിഡന്റ‌് ഷിജി നടുപ്പറമ്പിൽ തുക മാത്യുവിന് കൈമാറി. കൂട്ടായ‌്മയുടെ സംഘാടകരായ കെ. കെ .നൗഫൽ, കെ . രാജേഷ‌്, അനീഷ‌് കോളിക്കടവ‌്, ജിതേഷ‌്, സുജിത്ത‌് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അനീഷ് കോളിക്കടവ്, രാജേഷ് കോളിക്കടവ്, അരുൺ നടുവ നാട്, നൗഫൽ പുന്നാട്, എം.ജി .മജുംദാർ, വിമൽ പായം, രാജേഷ് വിളമന, സുജിത്ത് പുന്നാട്, ജിതേഷ് കീഴൂർ, ദിലീപൻ മുണ്ടാനൂർ എന്നിവരാണ് വാർട്ട് സാപ്പ് കൂട്ടായ്മക്ക് നേതൃത്യം നൽകുന്നത്


0 Comments