പു​തുവര്‍ഷപ്പുലരിയില്‍ ശ​ബ​രീ​ശ​നെ തൊ​ഴാ​ന്‍വ​ന്‍ തി​ര​ക്ക്; സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്


ശ​ബ​രി​മ​ല: പു​തു​വ​ര്‍​ഷാ​രം​ഭ​ദി​ന​ത്തി​ല്‍ ശ​ബ​രീ​ശ​നെ തൊ​ഴാ​ന്‍ ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന തി​ര​ക്ക്. 2019ന്‍റെ അ​വ​സാ​ന​ദി​നം രാ​ത്രി ഏ​ഴു വ​രെ പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​സ​രി​ച്ച്‌ 63803 പേ​രാ​ണ് മല ച​വി​ട്ടി​യ​ത്. പ​ന്പ വ​ഴി 62753 പേ​രും പു​ല്ലു​മേ​ട്ടി​ലൂ​ടെ 1050 പേ​രു​മാ​ണ് ഏ​ഴു വ​രെ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ക​ര​വി​ള​ക്കി​ന് ന​ട തു​റ​ന്ന ശേ​ഷം സ​ന്നി​ധാ​ന​ത്ത് തീ​ര്‍​ഥാ​ട​ക​പ്ര​വാ​ഹ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​ന്പ​യി​ല്‍​നി​ന്ന് 22009 പേ​രും പു​ല്‍​മേ​ട്ടി​ല്‍ നി​ന്ന് 989 പേ​രും ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​താ​യാ​ണ് ആ​ദ്യ ക​ണ​ക്കു​ക​ള്‍. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ തു​ട​ങ്ങി​യ തി​ര​ക്ക് ഇ​ന്നു പു​ല​ര്‍​ച്ചെ വ​രെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ദീ​പാ​രാ​ധ​ന സ​മ​യ​ത്ത് വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. നെ​യ്യ​ഭി​ഷേ​ക​ത്തി​നും വ​ലി​യ തി​ര​ക്കു​ണ്ടാ​യി. പു​തു​വ​ര്‍​ഷ​പ്പു​ല​രി​യി​ല്‍ അ​യ്യ​നെ തൊ​ഴാ​ന്‍ തീ​ര്‍​ഥാ​ട​ക​രി​ല്‍ ന​ല്ലൊ​രു പ​ങ്കും സ​ന്നി​ധാ​ന​ത്ത് ത​ങ്ങു​ക​യാ​ണ്.

രാ​ത്രി 12നു ​ന​ട അ​ട​ച്ചി​രു​ന്നെ​ങ്കി​ലും കാ​ത്തി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ ശ​ര​ണം​വി​ളി​ക​ളോ​ടെ​യാ​ണ് പു​തു​വ​ര്‍​ഷ​ത്തെ സ്വീ​ക​രി​ച്ച​ത്. പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട തു​റ​ക്കു​ന്പോ​ള്‍ നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​ത്തി​നു വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. തി​ര​ക്ക് അ​ധി​ക​മാ​യ​തോ​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം പോ​ലീ​സ് ശ​ക്ത​മാ​ക്കി. മ​ണ്ഡ​ല​കാ​ല​ത്തെ പോ​ലെ ത​ന്നെ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട് റ​വ​ന്യു മ​ന്ത്രി ആ​ര്‍. ബി. ​ഉ​ദ​യ​കു​മാ​ര്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി. സ​ന്നി​ധാ​ന​ത്ത് സ്ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭക്ഷ്യവസ്തുക്കള്‍ പി​ടി​കൂ​ടി ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് എ​സ്.​എ​ല്‍.

സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി. പ​ത്ത് ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മി​ക്ക​വ​യ്ക്കും ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​യ്ക്ക് ക​ര്‍​ശ​ന താ​ക്കീ​ത് ന​ല്‍​കി.