സെന്‍സസ് നടപടികളെ വാര്‍ഡ് വിഭജനം ബാധിക്കില്ല, പുതിയ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും രൂപീകരിക്കില്ല': എസി മൊയ്തീന്‍



തിരുവനന്തപുരം: സെന്‍സസിന്‍റെ നടപടികളെ വാര്‍ഡ് വിഭജനം ബാധിക്കില്ലെന്ന് മന്ത്രി എസി മൊയ്തീന്‍. പുതിയ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും രൂപീകരിക്കുന്നില്ല. ഒറ്റ വിഭജനമേ പാടുള്ളൂ എന്ന് സെന്‍സസ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. '2001 ലെ സെന്‍സന്റെ അടിസ്ഥാനത്തില്‍ 2005 ലും 2010 ലും രണ്ട് തവണ വാര്‍ഡ് വിഭജനം നടന്നു. 2011 ന്റെ അടിസ്ഥാത്തില്‍ 82 തദ്ദേശ സ്ഥാപനങ്ങള്‍ വിഭജിച്ചു'.

'സെന്‍സന്‍സിന് പുറത്തുള്ള ചോദ്യങ്ങള്‍ നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കും. എന്‍പിആറില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ പ്രതിഫലിപ്പിക്കുകയാണ്'. ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയാണ്. അതേപോലെ സര്‍ക്കാര്‍ സര്‍ക്കാരിന്റെ അഭിപ്രായം പറയുന്നു. പണച്ചിലവുള്ള ബില്ലാണെങ്കില്‍ ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. അത് ഗവര്‍ണറെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.