ഫഹദ് കിടിലന്‍ ലുക്കില്‍; മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസിംഗ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്. മാലിക്കിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നരച്ചു തുടങ്ങിയ ഫഹദിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആകാക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


0 Comments