ചരിത്രകോണ്‍ഗ്രസ് വേദിയിലെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; സുരക്ഷാ വീഴ്ചയില്ലെന്ന് പോലീസ്
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പോലീസ്. ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി പോലീസ് കണ്ടെത്തല്‍ വിശദീകരിച്ചു.
അതേസമയം, ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കി. സാമൂഹ്യനീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എന്‍.ആര്‍ സുധാകരനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായത്. പ്രസംഗത്തിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വേദിയില്‍ കയറി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു.


0 Comments