പുതുവര്‍ഷ ദിനത്തില്‍ പിറന്നത് മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍, കൂടുതലും ഇന്ത്യയില്‍



ന്യൂയോര്‍ക്ക്: പുതുവര്‍ഷ ദിനത്തില്‍ പിറന്നത് 3,92,078 കുഞ്ഞുങ്ങള്‍. യൂണിസെഫാണ് 2020 ജനുവരി ഒന്നിന് ലോകത്താകെ പിറന്ന കുഞ്ഞുങ്ങളുടെ ഏകദേശ കണക്ക് പുറത്ത് വിട്ടത്. തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയിലാണ് 2020 ലെ ആദ്യ കുഞ്ഞ് പിറന്നതായാണ് സൂചന. യുഎസ്സിലായിരുന്നു പുതുവര്‍ഷ ദിനത്തെ അവസാനത്തെ കുഞ്ഞിന്റെ ജനനം.

കണക്കുകള്‍ പ്രകാരം ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 46,299 പേര്‍.

വിവിധ രാജ്യങ്ങളില്‍ പിറന്ന കുഞ്ഞുങ്ങളുടെ കണക്കുകള്‍ ഇങ്ങനെ,

ഇന്ത്യ- 67,385

ചൈന- 46,299

നൈജീരിയ- 26,039

പാക്കിസ്ഥാന്‍- 16,787

ഇന്തോനേഷ്യ- 13,020

യുഎസ്-10,452

കോംഗോ- 10,247

എതോപ്യ- 8,493

2018ല്‍ 25 ദശലക്ഷം നവജാത ശിശുക്കള്‍ ജനിച്ച്‌ ഒരു മാസത്തിനുള്ളില്‍ മരിച്ചതായി യൂണിസെഫ് പറയുന്നു. 2018 ല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 47 ശതമാനം ആദ്യ മാസത്തില്‍ മരിച്ചു. 1990ല്‍ ഇത് 40 ശതമാനമായിരുന്നു. മാസം തികയാതെയുള്ള ജനനം, പ്രസവസമയത്തെ സങ്കീര്‍ണതകള്‍, സെപ്‌സിസ് പോലുള്ള അണുബാധകള്‍ എന്നിവ മൂലമാണ് മിക്ക കുഞ്ഞുങ്ങളും മരിച്ചത്.