നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാർ പവൻ ജല്ലാദ്.






നാലുമാസമായി ഈ നിമിഷത്തിനായി പ്രാർഥിക്കുകയായിരുന്നുവെന്നും ഒടുവിൽ ആ വിളിയെത്തിയെന്നും ജല്ലാദ് പറയുന്നു. തൂക്കിലേറ്റും മുൻപ് ആരാച്ചാർ മദ്യപിക്കുമെന്നത് കെട്ടുകഥയാണ്. ഒരു തുള്ളി പോലും മദ്യം കഴിക്കാതെയാകും താൻ കൃത്യം നിർവഹിക്കുകയെന്നും ജല്ലാദ് വെളിപ്പെടുത്തി.
നാലുപേരെയും തൂക്കിക്കൊന്നാൽ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികമായി നൽകും. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും മീററ്റ് സ്വദേശിയായ ജല്ലാദ് കൂട്ടിച്ചേർത്തു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ തിഹാറിലെത്തിക്കും.