സുരക്ഷിത വിദ്യാലയം കാമ്പയിൻ ആരംഭിച്ചു
ഇരിട്ടി : മുഴക്കുന്ന് പി.പി.രാഘവന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സുരക്ഷിത വിദ്യാലയം ക്യാംപയിന്‍ ആരംഭിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ദേവദാസ് അധ്യക്ഷത വഹിച്ചു. വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ക്ലാസെടുത്തു. ടി.സുരേന്ദ്രന്‍, സി.കെ.രവീന്ദ്രനാഥ്, കെ.ഷാലി, ഇ.സില്‍ജ എന്നിവ് പ്രസംഗിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക കെ.ഷാലിക്ക് മാര്‍ച്ച് രണ്ടാം വാരത്തില്‍ യാത്രയയപ്പ് നല്‍കുന്നതിനും തീരുമാനിച്ചു.


0 Comments