നിര്‍ഭയകേസിൽ വധശിക്ഷ 22ന് നടപ്പാക്കില്ല; തടസ്സമറിയിച്ച് ഡൽഹി പൊലീസ്.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച് ഡല്‍ഹി പൊലീസ്. ദയാഹര്‍ജികള്‍ തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാല് ദിവസത്തെ നോട്ടീസ് നല്‍കണം. ഇതുകഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടമെന്നും ഡല്‍ഹി പൊലീസിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം 22ന് വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ച് ഡല്‍ഹി പട്യാലഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്‍റിനെതിരെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡല്‍ഹി പൊലീസ് തടസ്സം അറിയിച്ചത്. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളിയ ശേഷം തുടര്‍നടപടികള്‍ വിശദീകരിച്ച് പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ വൈകിയതില്‍ പൊലീസിനെ കോടതി വിമര്‍ശിച്ചു.


0 Comments