മലയോരത്തിന്റെ കാർഷിക മേളക്ക് കേളകത്ത് നാളെ തിരി തെളിയും. ഒരുക്കങ്ങൾ പൂർത്തിയായി.
കേളകം: കേരളത്തിലെ ജൈവകർഷകരുടെ ഏറ്റവും വലുതും, നല്ല മാതൃകയുമായ കൂട്ടായ്മയായ ഫെയർ ട്രേഡ് അലയൻസ് കേരളയുടെ 9 മത് വിത്തുത്സവത്തിന് നാളെ തിരി തെളിയും. വിവിധ സ്റ്റാളുകളുടെയും, സ്റ്റേജുകളുടെയും, ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
പശ്ചിമഘട്ടത്തിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള ഏതാണ്ട് 5000 കര്‍ഷക കുടുംബങ്ങളുടെ കൂട്ടായ്മയാണ് എഫ് ടി എകെ.
വിത്തുത്സവതിന്റെ 9 –ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.
കേരളത്തിന്റെ കാര്‍ഷിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളായിരിക്കും ഇതെന്നതില്‍ ഒരുസംശയവുമില്ല.
വിത്തുത്സവസത്തിന്റെ ഇത്തവണത്തെ വിഷയം അതിജീവനത്തിന്റെ വിത്ത് എന്നതാണ്. ഒന്നിനുപുറകെ ഒന്നായി വന്ന രണ്ട് പ്രളയങ്ങള്‍ക്കു ശേഷവും കര്‍ഷകര്‍ പോരാടിനിന്നത്, അതിജീവിച്ചത് , ഇപ്പോളും ജീവിച്ചിരിക്കുന്നത് വിത്തുകള്‍ നല്കിയ ബലത്തിലാണ്, ധൈര്യത്തിലാണ്. പ്രളയത്തില്‍ വിളകള്‍ക്ക് വലിയ നാശം നേരിട്ടു, പ്രളയംഅതിജീവിച്ച കൃഷിയിടങ്ങളിലാവട്ടെ വിളവ് വളരെ കുറഞ്ഞു. കൃഷിയിടങ്ങളിലെ മേല്‍മണ്ണ് ഒലിച്ചുപോയി, കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു.. ഈ അവസരത്തില്‍
അതിജീവനത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള കര്‍ഷകരുടെ ഇച്ഛാശക്തിയുടെ കൂട്ടായപ്രകാശനമാണ് ഈ വിത്തുല്‍സവം.
5000 കര്‍ഷക കുടുംബങ്ങള്‍ വിത്തുല്‍സവത്തിന്റെ ഭാഗമാണ്. അവരെല്ലാവരും പശ്ചിമഘട്ടത്തിലെ തദ്ദേശീയവിത്തുകള് സംരക്ഷിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. വാണിജ്യനീതി, വിത്തുകള്‍ക്കു മേല്കര്ഷകര്ക്കുള്ള അവകാശം, തദ്ദേശീയമായ വിത്തുകളുടെ സംരക്ഷണം, പരിപാലനം എന്നിവയാണ് വിത്തുത്സവംമുന്നോട്ടുവയ്ക്കുന്ന സന്ദേശം.
അന്യംനിന്നു പോയെന്നു കരുതിയ ഒട്ടനവധി നാടന്‍ വിത്തിനങ്ങളെ , വംശനാശത്തിന്റെ വക്കിലെത്തിനില്ക്കുന്ന കന്നുകാലി ഇനങ്ങളെ, സസ്യങ്ങളെ എല്ലാം പരിചയപ്പെടാനുംപരസ്പരം കൈമാറാനുമുള്ള വേദികൂടിയാണ് വിത്തുത്സവം. ഒപ്പം വിത്തുകളും ഭൂമിയും സംരക്ഷിക്കാന്കര്ഷകരും പല സംഘടനകളും കൂട്ടായ്മകളും എടുക്കുന്ന പരിശ്രമങ്ങളെ മനസ്സിലാക്കാനും സാധിക്കും. എല്ലാത്തരം വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും ഔഷധ സസ്യങ്ങളുടെയും വൃക്ഷത്തൈകളുടെയുംതദ്ദേശീയ കന്നുകാലി വര്‍ഗങ്ങളുടെയും പ്രദര്‍ശനവും കൈമാറ്റവുമാണ് ഇവിടെ നടക്കുക. നാടന്വിത്തിനങ്ങളുടെ ഉല്പാദനവും സംരക്ഷണവും സംബന്ധിച്ച അറിവുകളും അനുഭവവും പങ്കുവയ്ക്കാനുള്ളവേദികൂടിയാണിത്. 5000 കര്‍ഷക കുടുംബങ്ങളുടെ കൂട്ടായ പരിശ്രമമായ ഈ ഉത്സവം കേരളത്തിലെ എന്നല്ലഇന്ത്യയിലെതന്നെ വളരെ സചേതനമായ ഒരു കാര്‍ഷിക സമൂഹത്തിനു വേണ്ടിയുള്ള കൂട്ടായ്മയുടെ തുടക്കമാകും .ജൈവകൃഷി മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടേയും സംഗമവേദിയായി ഈ വിത്തുല്‍സവം മാറും.


0 Comments