ചുങ്കക്കുന്ന് ഫാത്തിമ മാത പള്ളിയിൽ  സ്നേഹകൂട്ടായ്മ ഒരുക്കി
വിൻസന്റ് ഡീപോൾ, മാതൃ വേദി അംഗങ്ങൾ.



ചുങ്കക്കുന്ന് :വിൻസന്റ് ഡീപോൾ, മാതൃ വേദി സംഘടനകളുടെ നേതൃത്വത്തിൽ .ചുങ്കക്കുന്ന് ഫാത്തിമ മാത പള്ളിയിൽ  സ്നേഹകൂട്ടായ്മ ഒരുക്കി
ഇടവകയിലെ പ്രായമായവരും രോഗികളുമായ മാതാപിതാക്കളെ  പള്ളിയിലെത്തിക്കുകയും അവക്ക് പ്രത്യേക കുമ്പസാരം വി.കുർബ്ബാന - ഉച്ചഭക്ഷണം സ്നേഹ ഭാഷണം ഇവ സജ്ജീകരിക്കുകയും ചെയ്തു.  നൂറ്റി ഇരുപതോളം മാതാപിതാക്കൾ പങ്കെടുത്തു. വികാരി ഫാ. വിൻസൻറ് കളപ്പുര, ഫാ.  സനോജ് ചിറ്ററയ്ക്കൽ, സിസ്റ്റർ  ലിൻസി, ഷൈജൻ തടങ്ങഴി എന്നിവർ നേതൃത്വം നൽകി.